ബാലരാമപുരം: വ്യാപാരസ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. മംഗലപുരം, കീഴ്തോന്നയ്ക്കല്‍ തരവുവിള വീട്ടില്‍ സുരേഷ്(38), കുന്നില്‍വീട്ടില്‍ സാം(40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബാലരാമപുരത്തെ തുണിക്കടകളില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവിലായിരുന്നു ഇവര്‍. വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ തട്ടിപ്പ്. മുന്തിയ ഇനം കാറില്‍ വിലപിടിപ്പുള്ള മൊബൈലും വസ്ത്രങ്ങളും മറ്റുമണിഞ്ഞത്തെുന്ന സംഘം ബാലരാമപുരത്തെ മണവാട്ടി ടെക്സ്റ്റൈല്‍സിലത്തെി ഗൃഹപ്രവേശചടങ്ങിന് വീട്ടിലുള്ളവര്‍ക്കും പണിക്കാര്‍ക്കും കൊടുക്കുന്നതിന് എന്നതരത്തില്‍ കൈത്തറി മുണ്ടും മറ്റു തുണിത്തരങ്ങളും 45000രൂപക്ക് ബില്ലാക്കി. ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത് നല്‍കാമെന്ന് കടക്കാരനെ വിശ്വസിപ്പിച്ച് സമീപത്തെ കടയില്‍ നിന്ന് വീട് പാലുകാച്ചലിന് നിലവിളക്ക് വാങ്ങുന്നതിന് 4000രൂപ സ്ഥാപന ഉടമയോട് വാങ്ങി മുങ്ങുകയായിരുന്നു. ഇത്തരത്തില്‍ ബാലരാമപുരത്തെ മറ്റൊരു വസ്ത്രസ്ഥാപനത്തിലത്തെി 20000രൂപയുടെ വസ്ത്രമെടുത്തശേഷം വീട്ടാവശ്യത്തിനുള്ള സാധനം വാങ്ങുന്നതിന് 2000രൂപ വേണമെന്നും എ.ടി.എമ്മില്‍ പോയി എടുത്ത് തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയതിന് ഇവര്‍ക്കെതിരെ കേസുണ്ട്. ബാലരാമപുരം എസ്.ഐ. ടി.വിജയകുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കരയില്‍ തട്ടിപ്പിനത്തെിയ സംഘത്തെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.