ക്ഷേത്രത്തില്‍ കയറി യുവാവിനെ വെട്ടിയ ആറംഗ സംഘം റിമാന്‍ഡില്‍

വര്‍ക്കല: ചെറുന്നിയൂര്‍ വെളിയാഴ്ചക്കാവില്‍ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിയ കേസിലെ ആറംഗസംഘത്തെ റിമാന്‍ഡ് ചെയ്തു. വക്കം കോടമ്പള്ളി വീട്ടില്‍ പ്രശാന്ത്(23), നിലയ്ക്കാമുക്ക് ലക്ഷംവീട്ടില്‍ വൈശാഖ് (23), ലക്ഷംവീട് കോളനിയില്‍ അനീഷ് (22), ആലിയിറക്കം വീട്ടില്‍ ഷിഫിന്‍ (23) , ഇടയില്‍ക്കോട് കോളനിയില്‍ അഖില്‍ (23), നിലയ്ക്കാമുക്ക് ലക്ഷംവീട്ടില്‍ ഷജീര്‍ (24) എന്നിവരെയാണ് വര്‍ക്കല കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ 16ന് വൃശ്ചികവിളക്കുപൂജയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിനുള്ളില്‍ ഒരുക്കങ്ങളിലേര്‍പ്പെട്ടിരുന്ന മുടിയക്കോട് അശ്വതിയില്‍ അജീഷിനെയാണ് (29) അക്രമിസംഘം വെട്ടിയത്. ഇരുകൈകളിലും മുതുകിലും വയറിലും വെട്ടേറ്റ അജീഷ് ആശുപത്രിയിലാണ്. അക്രമിസംഘത്തിലുള്‍പ്പെട്ടവര്‍ക്കെതിരെ കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളില്‍ അടിപിടി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം കൊല്ലം, കുണ്ടറ, നെടുമങ്ങാട് എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതികളെ അതീവ രഹസ്യമായി നടത്തിയ ഓപറേഷനിലൂടെയാണ് പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ സി.ഐ എസ്. ഷാജി, വര്‍ക്കല എസ്.ഐ ജെ.എസ്. പ്രവീണ്‍, പൊലീസുകാരായ ഹരി, ബൈജു, ശ്രീജിത്ത്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.