തിരുവനന്തപുരം: യു.ഡി.എഫിന് വിജയസാധ്യതയുള്ള സീറ്റുകളില്‍ പോലും ജനപിന്തുണ ഇല്ലാത്തവരെ സ്ഥാനാര്‍ഥികളാക്കിയതാണ് തിരുവനന്തപുരം കോര്‍പറേഷനിലും ത്രിതല പഞ്ചായത്തുകളിലുമുണ്ടായ പരാജയത്തിന്‍െറ കാരണമെന്ന് കെ.പി.സി.സിയുടെ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഡി.സി.സി ഓഫിസിലായിരുന്നു ജോണ്‍സണ്‍ എബ്രഹാം കമീഷന്‍െറ തെളിവെടുപ്പ്. ഒരു മന്ത്രിയും കെ.പി.സി.സി ഭാരവാഹിയും ഡി.സി.സി ഭാരവാഹിയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ട് വിജയിക്കേണ്ട പലരെയും ഒഴിവാക്കിയതായും കെ.പി.സി.സി നിയോഗിച്ച ജോണ്‍സണ്‍ എബ്രഹാം അന്വേഷണ സമിതിക്ക് ലഭിച്ച പരാതികളിലുണ്ട്. റിപ്പോര്‍ട്ട് പിന്നീട് കെ.പി.സി.സി പ്രസിഡന്‍റിന് സമര്‍പ്പിക്കും. കെ.പി.സി.സി മാനദണ്ഡം പരസ്യമായി ലംഘിച്ചായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. ജനാധിപത്യവിരുദ്ധമായ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോര്‍പറേഷനില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ പ്രധാന കാരണം. പ്രവര്‍ത്തന പരിചയത്തിലെ സീനിയോറിറ്റിയും ജനകീയ വിശ്വാസ്യതയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന ഘടകമാക്കണമെന്നായിരുന്നു കെ.പി.സി.സി നിര്‍ദേശം. ഇത് കോര്‍പറേഷനില്‍ മാത്രമല്ല, പഞ്ചായത്തുകളില്‍പോലും ലംഘിച്ചു. നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന നിമിഷവും സ്ഥാനാര്‍ഥികളെ കണ്ടത്തൊനുള്ള നടപടികളുമായി മുന്നോട്ടുപോയി. നഗരത്തിന് പുറത്ത് ചില ഗ്രൂപ്പുകളുടെ ശക്തി കേന്ദ്രത്തില്‍ ഏകാധിപത്യപരമായാണ് സ്ഥാനാര്‍ഥിനിര്‍ണയം നടത്തിയതെന്നും റിപ്പോര്‍ട്ടിലുള്ളതായി അറിയുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശാരീരികമായി ആക്രമിക്കുന്നതില്‍ വരെ എത്തിയെന്ന പരാതിയും കമീഷന് മുന്നിലത്തെി. ഇരയായ പ്രാദേശിക നേതാവ് കമീഷന് മുന്നില്‍ നേരിട്ടത്തെിയാണ് പരാതി നല്‍കിയത്. ഉന്നതര്‍ക്ക് പങ്കുള്ളതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ളെന്നും പറഞ്ഞു. ജില്ലയിലെ പ്രധാന നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 26ന് കൂടിക്കാഴ്ച നടത്തും. നഗരത്തിന് പുറത്ത് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചും പരാതിയുണ്ട്. സജീവ പ്രവര്‍ത്തകരെ അവഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയം പണാധിഷ്ഠിതമായെന്നാണ് പ്രധാന ആരോപണം. ലഭിച്ച പരാതികള്‍ സഹിതമാണ് കമീഷന്‍ കെ.പി.സി.സി പ്രസിഡന്‍റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.