കൊല്ലം: സമയം 10.58, വരണാധികാരിയായ ജില്ലാ കലക്ടറുടെ അറിയിപ്പ് വന്നതോടെ ജില്ലാപഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും മാത്രം. തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ പേരും ഹാജരായിരുന്ന സദസ്സിനുമുന്നില്‍ 11ഓടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വായിച്ചു.11.09ഓടെ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. എല്‍.ഡി.എഫിന്‍െറ കെ.ജഗദമ്മ ടീച്ചറും യു.ഡി.എഫിന്‍െറ ആര്‍. രശ്മിയും തമ്മിലായിരുന്നു മത്സരം. കുലശേഖരപുരം ഡിവിഷനിലെ സി. രാധാമണി ആദ്യ വോട്ട് ചെയ്തു. ആരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല. 11.23 ഓടെ തേവലക്കര ഡിവിഷനിലെ ബി. സേതുലക്ഷ്മി അവസാനവോട്ട് ചെയ്തതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി.11.27ന് വരണാധികാരി ഫലം പ്രഖ്യാപിച്ചപ്പോള്‍ 22 പേരടങ്ങിയ മുഴുവന്‍ എല്‍.ഡി.എഫ് അംഗങ്ങളുടെയും വോട്ട് നേടി ജഗദമ്മടീച്ചര്‍ പ്രസിഡന്‍റ് പദവിയിലേക്ക്. യു.ഡി.എഫ് അംഗങ്ങളായ നാലുപേരുടെയും വോട്ടാണ് രശ്മിക്ക് ലഭിച്ചത്. കൈയടിയും അനുമോദനങ്ങളും നിറഞ്ഞ സദസ്സില്‍ നിന്ന് സത്യപ്രതിജ്ഞക്കായി ജഗദമ്മ ടീച്ചറെ കലക്ടര്‍ വേദിയിലേക്ക് ക്ഷണിച്ചു. 11.34ഓടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. തുടര്‍ന്ന് കലക്ടര്‍ എ. ഷൈനാമോള്‍ പൊന്നാട അണിയിച്ചു. ഉച്ചക്ക് രണ്ടോടെയാണ് വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചത്. ശൂരനാട് ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ജില്ലാപഞ്ചായത്തിലേക്കത്തെുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം. ശിവശങ്കരപ്പിള്ളയാണ് വൈസ്പ്രസിഡന്‍റ്. അഡ്വ. എസ്. വേണുഗോപാല്‍ നിര്‍ദേശിച്ചപ്പോള്‍ ഡോ. കെ. രാജശേഖരന്‍ പിന്താങ്ങി. ശാസ്താംകോട്ട ഡി.ബി കോളജ് വിദ്യാര്‍ഥിയായിരിക്കെ എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനായി. കശുവണ്ടി തൊഴിലാളി യൂനിയന്‍െറയും ചത്തെ് തൊഴിലാളി യൂനിയന്‍െറയും താലൂക്ക് സെക്രട്ടറിയായിരുന്നു. ശൂരനാട് ഫാര്‍മേഴ്സ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, കുന്നത്തൂര്‍ താലൂക്ക് സര്‍ക്ക്ള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചു. കശുവണ്ടി തൊഴിലാളി യൂനിയന്‍ ശൂരനാട് ഏരിയ സെക്രട്ടറിയാണ്. ഭാര്യ: ജയ(ജില്ലാ സഹകരണ ബാങ്ക്), മക്കള്‍: അജയ്, അഖില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.