മോഷണം പോയ 147 പവന്‍ ആഭരണം കണ്ടെടുത്തു; അഞ്ചുപേര്‍ അറസ്റ്റില്‍

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭവനഭേദനം, മാലപൊട്ടിക്കല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട 147 പവന്‍ ആഭരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. അഴകിയപാണ്ടിപുരം സ്വദേശി വിജയകുമാര്‍ (45), കൃഷ്ണന്‍കോവില്‍ സ്വദേശി രമേഷ് (20), ഇരുളപ്പപുരം സ്വദേശി മണികണ്ഠന്‍ (19), വള്ളക്കടവ് സ്വദേശി വിഷ്ണു (20), ഇടയ്ക്കോട് ദാസ്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എ.ഡി.എസ്.പി ഇളങ്കോ, ഡി.എസ്.പി ഖാദര്‍ബാഷാ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.