വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് നടക്കുന്ന ഹൈഡ്രോളിക് സര്‍വേ തീരത്തേക്ക് വ്യാപിപ്പിച്ചു. ഡ്രഡ്ജിങ്ങിനത്തെുടര്‍ന്ന് എത്രമാത്രം തീരം പുതുതായി രൂപപ്പെട്ടെന്നാണ് തീരത്തെ സര്‍വേ വഴി പരിശോധിക്കുന്നത്. ചെന്നൈ കേന്ദ്രമായുള്ള സംഘമാണ് സര്‍വേ നടത്തുന്നത്. ആദ്യം ഡ്രഡ്ജ് ചെയ്ത കടലിന്നടിത്തട്ടാണ് സര്‍വേക്ക് വിധേയമാക്കിയത്. തുടര്‍ന്നാണ് മണ്ണ് വന്ന് പുതുതായി രൂപപ്പെട്ട തീരത്തേക്ക് സര്‍വേ വ്യാപിപ്പിച്ചത്. ഡ്രഡ്ജിങ്ങില്‍ മുല്ലൂര്‍ തീരത്ത് ഏകദേശം 200 മീറ്ററോളം ദൂരം കടല്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍, സാങ്കേതിക തകരാറിനത്തെുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി ഡ്രഡ്ജിങ് നിര്‍ത്തിവെച്ചത് നേരിയ മണ്ണൊലിപ്പിന് കാരണമായതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുറമുഖ നിര്‍മാണത്തിന്‍െറ ആദ്യപടിയായ തീരദേശറോഡ് നിര്‍മാണ പുരോഗതിക്ക് കാലാവസ്ഥ പ്രതികൂലമാണ്. രണ്ടു കി.മീറ്റര്‍ ദൂരം വരുന്ന തീരദേശ റോഡ് പൂര്‍ത്തിയാക്കാനാണ് ആദ്യ ശ്രമമെങ്കിലും ഇടക്കിടക്ക് പെയ്യുന്ന മഴ നിര്‍മാണത്തിന് തടസ്സമാകുന്നു. മിക്കവാറും പണി പൂര്‍ത്തിയായിക്കഴിഞ്ഞ റോഡിന് ഇനി ഏതാണ്ട് 100മീറ്റര്‍ ദൂരം മാത്രമാണ് ബാക്കിയുള്ളത്. ഇതുകൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ റോഡ് പ്രത്യേക രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യും. തുടര്‍ന്ന് പുലിമുട്ടിന്‍െറ കല്ലിടല്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.