പത്തനാപുരം: മദ്യപാനം അനുവദിക്കാത്തതിന് പുന്നലയില്‍ കട കത്തിച്ചു. വളങ്ങോട് പാണിയന്‍ കാലായില്‍ രാഘവന്‍െറ കടയാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് സംഭവത്തിന് തുടക്കം. ലോഡിങ് തൊഴിലാളിയായ മോഹനന്‍ മദ്യപിച്ച് കടയിലത്തെി മദ്യക്കുപ്പിയെടുത്തശേഷം ഗ്ളാസും വെള്ളവും ആവശ്യപ്പെട്ടു. മദ്യപാനം പറ്റില്ളെന്നറിയിച്ചതോടെ പനിബാധിച്ച് കടയുടെ മുന്‍വശത്തെ ബെഞ്ചില്‍ കിടന്ന രാഘവനെ വലിച്ച് താഴെയിട്ട് മര്‍ദിച്ചു. നിലവിളി കേട്ട് സമീപത്തെ കൂപ്പില്‍ തടിമുറിക്കുന്ന തൊഴിലാളികള്‍ വന്നപ്പോഴേക്കും മോഹനന്‍ ഓടിമറഞ്ഞു. കൂടുതല്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ രാഘവന്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങി. അല്‍പനേരം കഴിഞ്ഞ് സ്ഥലത്തത്തെിയ മോഹനന്‍ കടക്ക് തീയിട്ടശേഷം രാഘവനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞതായും പരാതിയില്‍ പറയുന്നു. തീ കണ്ട് ഓട്ടോക്കാരനാണ് നാട്ടുകാരെ വിളിച്ച് തീ അണച്ചത്. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.