ശാര്‍ക്കര–മഞ്ചാടിമൂട് ബൈപാസ് നിര്‍മാണം തുടങ്ങി

തിരുവനന്തപുരം: ചിറയിന്‍കീഴ് നിവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശാര്‍ക്കര-മഞ്ചാടിമൂട് ബൈപാസ് നിര്‍മാണത്തിന് തുടക്കമായി. 15 മീറ്റര്‍ വീതിയിലും 780 മീറ്റര്‍ വീതിയിലുമാണ് ബൈപാസ് നിര്‍മിക്കുന്നത്. 6.55 കോടി രൂപയാണ് ചെലവ്. ഇതില്‍ അഞ്ചുകോടി സര്‍ക്കാറില്‍നിന്ന് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. റോഡിന്‍െറ ഫില്ലിങ്ങും ലെവലിങ്ങും പൂര്‍ത്തിയായി. മഞ്ചാടിമൂട്ടില്‍നിന്നാണ് നിര്‍മാണത്തിന് തുടക്കമിട്ടത്. മാമം നദിയുടെ കൈവഴിയായ ശാര്‍ക്കര ആറിന് കുറുകെ പാലവും ഇതിന്‍െറ ഭാഗമായി നിര്‍മിക്കും. റെയില്‍വേ ഗേറ്റുകളിലും ഗതാഗതക്കുരുക്കില്‍പെട്ടും നൂറുകണക്കിന് യാത്രക്കാരാണ് ദിനവും യാത്രാക്ളേശം അനുഭവിക്കുന്നത്. ബൈപാസ് വരുന്നതോടെ ഈ ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാകും. മൂന്ന് മാസത്തിനകം പരമാവധി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് വി. ശശി എം.എല്‍.എ പറഞ്ഞു. 2008ല്‍ 3.30 കോടി രൂപ ബജറ്റില്‍ വകയിരുത്തിയ പദ്ധതി പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. ചിറയിന്‍കീഴിന്‍െറ യാത്രാക്ളേശത്തിന് പരിഹാരമായി റെയില്‍വേ മേല്‍പ്പാലത്തിന്‍െറ നിര്‍മാണവും ഉടന്‍ ആരംഭിക്കും. മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.