ദമ്പതികളെ കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയില്‍

തിരുവനന്തപുരം: യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ കോരാണി ഇന്‍റര്‍നാഷനല്‍ സ്കൂളിന് സമീപം രമ്യാഭവനില്‍ സജീവാണ് പിടിയിലായത്. തിരുവനന്തപുരം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാര്‍ഡ് കോളനിയിലെ താമസക്കാരനായ അഖിലിനെയും ഭാര്യയെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആറ്റിങ്ങല്‍ ബസ്സ്റ്റാന്‍ഡിന് സമീപം ചെരിപ്പ് കച്ചവടക്കാരനായ യുവാവിനെ മര്‍ദിച്ച് പണം അപഹരിച്ച കേസിലെ പ്രതിയാണ്. പീഡനക്കേസിലെ പ്രതിയായ വെട്ടുകാട് സ്വദേശി ജാംഗോകുമാര്‍ എന്ന അനില്‍കുമാറുമായി ചേര്‍ന്നാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. മുന്‍വൈരാഗ്യമാണ് സംഭവത്തിനുപിന്നില്‍. ഒളിവില്‍പോയ പ്രതിയെ അണ്ടൂര്‍ക്കോണത്തിന് സമീപംവെച്ചാണ് സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. കമീഷണര്‍ എച്ച്. വെങ്കിടേഷിന്‍െറ നിര്‍ദേശപ്രകാരം കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ പ്രമോദ്കുമാര്‍ .എ, പേട്ട സി.ഐ പ്രസാദ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.ഐ സുനില്‍ലാല്‍, ലഞ്ചുലാല്‍, അരുണ്‍രാജ്, ഷംനാദ്, സഞ്ചു, ഷിബു, വിനോദ്, രജിത്ത്, സജികുമാര്‍, വിനോദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.