കിളിമാനൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യപ്തതകളില്‍ വീര്‍പ്പുമുട്ടുകയാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ. അവശ്യ റൂട്ടുകളില്‍ വാഹനങ്ങളില്ല എന്ന പരാതി നിലനില്‍ക്കത്തെന്നെ ചില റൂട്ടുകളില്‍ അനാവശ്യമായി വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നതായും ആരോപണമുണ്ട്. തൊണ്ണൂറോളം സര്‍വിസ് നടത്തേണ്ടിടത്ത് ഇരുപതിലേറെ ബസുകള്‍ കട്ടപ്പുറത്താണ്. സ്പെയര്‍ പാര്‍ട്സുകളില്ലാത്തതാണ് വാഹനങ്ങള്‍ റോഡിലിറക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അടിസ്ഥാനവികസന കാര്യത്തിലും ഡിപ്പോ വെല്ലുവിളികള്‍ക്ക് നടുവിലാണ്. യാര്‍ഡ് തകര്‍ന്നിട്ട് മാസങ്ങളായി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ടാറിങ് നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിപ്പോക്കുള്ളില്‍ നിര്‍മിച്ച ശൗചാലയം ശോച്യാവസ്ഥയിലാണ്. അടിയന്തരമായി നാടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.