തിരുവനന്തപുരം: കലാകാരന്‍െറ സൃഷ്ടിക്കുമേല്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കുന്നത് കാപട്യമാണെന്ന് ‘ചായം പൂശിയ വീടി’ന്‍െറ സംവിധായകരും സഹോദരങ്ങളുമായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും. മനുഷ്യകാപട്യങ്ങളെ തുറന്നുകാട്ടുന്നതാണ് തങ്ങളുടെ ചിത്രം. അതിനെ സെന്‍സര്‍ ബോര്‍ഡ് വെട്ടിക്കീറി വികൃതമാക്കി പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ളെന്ന് ഇരുവരും ‘മാധ്യമ’ത്തോട് പറഞ്ഞു. ഒരു കലാസൃഷ്ടിയില്‍ കത്തിവെക്കാനുള്ള അനുമതി സെന്‍സര്‍ ബോര്‍ഡിനില്ല. എന്ത് തെരഞ്ഞെടുക്കണമെന്നതും കാണണമെന്നതും അവരവരുടെ സ്വാതന്ത്ര്യമാണ്. ചില നഗ്നരംഗങ്ങളുണ്ടെന്ന പേരിലാണ് സെന്‍സര്‍ഷിപ് വിലക്കിയിരിക്കുന്നത്. തങ്ങളുടെ ബന്ധുക്കള്‍ പോലും കാണാത്ത ചിത്രത്തിന്‍െറ ആദ്യ പ്രദര്‍ശനമായിരുന്നു ഇന്നലെ. സംവിധായകര്‍ വര്‍ഷങ്ങളും മാസങ്ങളും പേറ്റുനോവനുഭവിച്ച് രൂപപ്പെടുത്തുന്ന കലാസൃഷ്ടിയെ മറ്റൊരു കൂട്ടരുടെ താല്‍പര്യത്തിനനുസരിച്ച് കത്തിവെക്കാന്‍ വിട്ടുകൊടുക്കാനാകില്ല. മനുഷ്യരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ സമൂഹവും ഭരണകൂടവും മാനിക്കണമെന്നും അവര്‍ വ്യക്തമാക്കി. സിനിമാ പ്രദര്‍ശനത്തിന്‍െറ ഭാഗമായി തിരുവനന്തപുരത്ത് നടന്‍ അക്രം മുഹമ്മദും നായിക നേഹാ മഹാജനും എത്തിയിരുന്നു. ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് ചായംപൂശിയ വീടെന്നായിരുന്നു അക്രം മുഹമ്മദിന്‍െറ പ്രതികരണം. സ്ത്രീത്വത്തിന്‍െറ ആഘോഷമാണ് ചിത്രം പറയുന്നതെന്ന് നായിക നേഹാ മഹാജനും പിന്നീട ്പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.