എ.ടി.എം കൗണ്ടര്‍ അടിച്ചുതകര്‍ത്തു; അഞ്ചുലക്ഷത്തിന്‍െറ നഷ്ടം

പാറശ്ശാല: പൊഴിയൂരിലെ എസ്.ബി.ടിയുടെ എ.ടി.എം കൗണ്ടര്‍ അടിച്ചു തകര്‍ത്തു. മനോരോഗിയെന്ന് സംശയിക്കുന്ന പരുത്തിയൂര്‍ പള്ളിവിളാകം വീട്ടില്‍ ക്രിസ്തുദാസിനെ (38) നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സംഭവം. ക്രിസ്തുദാസ് എ.ടി.എം കൗണ്ടര്‍ കൈകൊണ്ട് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇതുകണ്ട് വഴിയാത്രക്കാരന്‍ പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അദ്ദേഹത്തെയും മര്‍ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് എത്തുകയും നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയുമായിരുന്നു. എ.ടി.എം കൗണ്ടറിന്‍െറ മോണിറ്റര്‍ മെഷീന്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.