അടിക്കുറിപ്പ്: തേക്കിൻകാടിൽ ഏടാകൂടം കച്ചവടവുമായി ആറങ്ങോട്ടുകരക്കാരന്‍ ഉണ്ണി തൃശൂര്‍: റുബിക്‌സ് ക്യൂബിെൻറ പഴയപതിപ്പായ 'ഏടാകൂട'മായിരുന്നു ഇന്നലെ കലോത്സവനഗരിയിലെ താരം. ബുദ്ധിവികാസത്തിനും മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും പഴയതലമുറ ഉപയോഗിച്ചിരുന്ന ഉപകരണം. ഏടാകൂടങ്ങളുമായി ആറങ്ങോട്ടുകരക്കാരന്‍ ഉണ്ണി തൃശൂരിലേക്ക് വണ്ടികയറുേമ്പാൾ കലോത്സവം മനസ്സിലുണ്ടായിരുന്നില്ല. പ്രധാനവേദിയായ നീർമാതളത്തിന് മുന്നിൽ കച്ചവടത്തിന് ഇരുന്നപ്പോൾ ആളുകൾ ചുറ്റുംകൂടി. വരുന്നവര്‍ക്കെല്ലാം ഇതെന്താണെന്നറിയണം. പേര് കേട്ടാല്‍ പിന്നെ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നറിയണം. ഉണ്ണിയേട്ടൻ ഏടാകൂടം പ്രവർത്തിപ്പിക്കുന്നത് വിഡിയോയിൽ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്യുകയാണ് അധികപേരും. ''അതെടുത്ത് കളിച്ചാല്‍പിന്നെ അത് പൂർവസ്ഥിതിയിലാക്കാൻ പണി ഏറെയാ'' -മാറിമാറി ഏടാകൂടമെടുത്ത് നോക്കുന്നവര്‍ക്ക് ഉണ്ണിയുടെ മുന്നറിയിപ്പ്. ഉണങ്ങിയ മരംകൊണ്ട് പല ആകൃതിയിലാണ് നിർമാണം. കഷ്ടപ്പെട്ട് ഏടാകൂടമെന്തെന്ന് പറഞ്ഞുകൊടുത്തിട്ടും കാര്യമായി കച്ചവടം നടക്കാത്ത നിരാശ ആ മുഖത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.