തൃശൂര്‍: ജനങ്ങളും ചരിത്രവും ചേര്‍ന്നാണ് ഭരണഘടന സൃഷ്ടിക്കുന്നതെന്നും ഭരണഘടന ലം ഘിക്കപ്പെടുമ്പോള് ജനാധിപത്യത്തിനാണ് ക്ഷതമേല്ക്കുന്നതെന്നും അഡ്വ. കാളീശ്വരം രാജ ്. വിശ്വാസ, ആചാര സംരക്ഷണത്തിെൻറ പേരില്‍ തെരുവിലിറങ്ങി ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാ ക്യം മുഴക്കിയവര്‍ ഭരണഘടനയില്ലെങ്കില്‍ ഭാരതമാതാവ് ഉണ്ടോ എന്ന് ആലോചിക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തില്‍ ‘ഭരണഘടന: ധാര്‍മികതയും ലിംഗനീതിയും’ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.വിപ്ലവകരമായ കോടതിവിധികള്‍ എന്ന് വിശേഷിപ്പിക്കുന്നത് ഭംഗിവാക്കാണ്. റഷ്യന്വിപ്ലവംപോലുള്ള വിപ്ലവകരമായ കാര്യങ്ങളൊന്നുമല്ല കോടതികള്‍ ചെയ്യുന്നത്.
എങ്കിലും, മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും കോടതി ഫലപ്രദമായി ഇടപെടുന്നുണ്ട്. അടിയന്തരാവസ്ഥയിൽ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ റദ്ദാക്കിയപ്പോള്‍ അതില്‍ ഇടപെടാനുള്ള ശ്രമം കോടതി നടത്തിയിെല്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഫ.എം.എം. നാരായണന് അധ്യക്ഷത വഹിച്ച.
മ്യൂസ്മേരി ജോര്‍ജ്, വി.എന്‍. ഹരിദാസ്, എന്‍.വി. വൈശാഖ് എന്നിവർ സംസാരിച്ചു. സജീഷ് കുട്ടനെല്ലൂരിെൻറ ‘നര്‍മസല്ലാപം-കുട്ടനെല്ലൂര്ക്കാരന് ഷോ’യും ഉണ്ടായി. ഗുരുസ്മൃതി പരിപാടിയില്‍ നാരായണ പിഷാരടിയെ ഡോ. പി.വി. കൃഷ്ണൻ നായർ അനുസ്മരിച്ചു. അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എം.ഡി. രാജേന്ദ്രന്, വൈക്കം പി.എന്‍. നമ്പൂതിരി, വര്‍ഗീസ് ആൻറണി, പ്രഫ.വി.എ. വര്‍ഗീസ്, പി. സരസ്വതി എന്നിവരും സംസാരിച്ചു. കവി സമ്മേളനം മണമ്പൂര്‍ രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. സി. രാവുണ്ണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.