ചാലക്കുടിയിൽ ഏഴ് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ; വാർഡംഗങ്ങൾ ക്വാറൻറീനിൽ

ചാലക്കുടി: കോവിഡ് 19 പ്രതിരോധത്തി​െൻറ ഭാഗമായി ചാലക്കുടി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടെയിൻമെൻറ്​ സോണാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ അംഗത്തിന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് മുഴുവൻ വാർഡംഗങ്ങളും സ്വമേധയ ക്വാറൻറീനിൽ പ്രവേശിച്ചു.

ചാലക്കുടിയിലെ 16 വെട്ടുകടവ് വാർഡ് , 19 സെൻറ്​ മേരീസ് ഫൊറോനപ്പള്ളി വാർഡ്,  21 മുനിസിപ്പൽ ക്വാർട്ടേഴ്സ് വാർഡ്,  30 മുനിസിപ്പൽ ഓഫീസ് വാർഡ്‌, 31 ആര്യങ്കാല വാർഡ് , 35 പ്രശാന്തി ആശുപത്രി വാർഡ്, 36 കരുണാലയം വാർഡ് എന്നിവയാണ് കണ്ടെയ്മെൻറ്​ സോണുകളാക്കി മാറ്റിയത്. ഇവിടെ നിരോധനാജ്ഞ വരുന്നതോടെ നഗരസഭ ഓഫിസടക്കം ടൗൺ ഭാഗം നിശ്ചലമാകും.

ടൗണിൽ രാവിലെ മുതൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്​. നഗരസഭ അംഗത്തിനും ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരനും കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് ആണ് ഈ പ്രദേശങ്ങൾ  കണ്ടെയ്മെൻറ്​ സോണാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.