എരുമപ്പെട്ടി: സ്മാർട്ട് ക്ലാസ് മുറികൾക്ക് അനുവദിച്ച ഫണ്ട് വകമാറ്റുകയും 25 ലക്ഷം രൂപയുടെ അഴിമതി നടത്തുകയും ചെയ ്ത സി.പി.എം നേതാവുകൂടിയായ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിൻെറ നടപടിയെക്കുറിച്ച് ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എരുമപ്പെട്ടി സർക്കാർ സ്കൂളിൽ അനുവദിച്ച ഫണ്ടിൻെറ പ്രവൃത്തി നടത്താതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി പണം തട്ടിയെടുത്ത കമ്പനിക്ക് തന്നെ എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് മരുന്ന് വാങ്ങുന്നതിന് 8.5 ലക്ഷം രൂപയുടെ കരാർ നൽകി, ഒരു രൂപയുടെ പോലും മരുന്ന് വാങ്ങാതെ വീണ്ടും തുക അനുവദിച്ചു- യൂത്ത് കോൺഗ്രസ് ആരോപിച്ചു. എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂളിന് ഇറക്കിയ ഫർണിച്ചർ ബ്ലോക്ക് പഞ്ചായത്തിൻെറ നിർദേശാനുസരണം കടത്തിക്കൊണ്ട് പോയതിനെ കുറിച്ചും ഡി.വൈ.എഫ്.ഐ, സി.പി.എം നേതൃത്വം പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഫ്രിജോ വടുക്കൂട്ട് അധ്യക്ഷത വഹിച്ചു. പി.എസ്. സുനീഷ്, സലീം, രഘു കരിയന്നൂർ, എൻ. കെ. കബീർ എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.