കേച്ചേരി: എയ്യാൽ കാർത്യായനി ക്ഷേത്രത്തിന് സമീപം കാറും പെട്ടിഓട്ടോയും കൂട്ടിയിടിച്ച് അപകടം. പെട്ടിഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കല്ലുവളപ്പിൽ അബ്ദുൽ കരീമിൻെറ മകൻ മിഥുലാലിനെ (21) അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്ക് കുന്നംകുളം: നിയന്ത്രണംവിട്ട ഓട്ടോ നിർത്തിയിട്ട ലോറിയിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മുതിരപറമ്പിൽ പ്രജീഷിനാണ് (28) പരിക്കേറ്റത്. ഇയാളെ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വന്നൂർ വിളക്കുംത്തറക്ക് സമീപമായിരുന്നു അപകടം. ഓട്ടോക്കുള്ളിൽ കുരുങ്ങിയ ഇയാളെ ഫയർഫോഴ്സും ആക്ട്സ് പ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.