മുഖംമിനുക്കി പൊലീസ്​ സ്​റ്റേഷൻ

കൊടുങ്ങല്ലൂർ: പൊലീസ് സ്റ്റേഷൻെറ നവീകരണം ആകർഷകമാകുന്നു. തിളങ്ങുന്ന േഫ്ലാർ, ചിത്രങ്ങൾകൊണ്ട് അലങ്കരിച്ച ചുവരുകൾ, ആകർഷകമയ ഇൻറീരിയർ, സീലിങ്, മറ്റ് അലങ്കാരപ്പണികൾ, മികച്ച കളർ വിന്യാസം, ഫർണിഷിങ് തുടങ്ങി എല്ലാം എടുത്ത് പറയേണ്ടതുതന്നെ. പ്രഫഷനലിസം പ്രകടമാകുന്നതാണ് നവീകരണം. റിസപ്ഷൻ മുതൽ പൊലീസുകാർക്കുള്ള വിശ്രമമുറികൾ വരെ മെച്ചപ്പെട്ട നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്. സർക്കിൾ ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, സബ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു, റൈറ്റർ സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നവീകരണം. ജില്ല പൊലീസ് മേധാവി കെ.പി. വിജയകുമാർ നവീകരിച്ച സ്റ്റേഷൻ ഉദ്ഘടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.