കൊടുങ്ങല്ലൂർ: പുതുവത്സര പുലരിയെ പൗരത്വ നിയമത്തിനെതിരെയുള്ള സമരമുഖമാക്കി എസ്.എൻ. പുരം ബഹുജന കൂട്ടായ്മ. പൊരി ബാസാറിൽ നൂറ് കണക്കിന് പേർ പങ്കെടുത്ത സമരം വൈകീട്ട് ആറ് മുതൽ 12.30 വരെ നീണ്ടു. ദേശീയപാതക്ക് ഇരു വശവും സ്ത്രീകൾ ഉൾപ്പെടെയുളള സമരഭടന്മാർ അണിനിരന്നു. ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ബഹുജന കൂട്ടായ്മ ചെയർമാൻ ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.എ. മുഹമ്മദ് റഷീദ്, പി.എസ്. മുജീബ്റഹ്മാൻ, സുധി പുതോട്ട്, നിധീഷ് കുമാർ, പി.ബി. അബ്ദുല്ലത്തീഫ്, റഫീഖ് കാതികോട്, ബൾക്കീസ് ബാനു, സൽമ സലാം, ഫൈസൽ ഇബ്രാഹിം, താജുദ്ദീൻ സ്വലാഹി, ഷെമീർ ഖാലിദ്, കെ.എം. ഷാനിർ, മാഹിൻ സുഹ്രി, സുബൈർ സഅ്ദി, മൊയ്തീൻ എടച്ചാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.