തൃശൂർ: എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സൻെറ് സെബാസ്റ്റ്യൻസ് പള്ളിയിലെ കമ്പിടി തിരുനാളിനോടനുബന്ധിച്ച് നാലു മുതൽ ഏഴുവരെ തീയതികളിൽ വെടിക്കെട്ട് നടത്തുന്നതിന് എ.ഡി.എം അനുമതി നിഷേധിച്ചു. വെടിക്കെട്ട് സ്ഥലത്തിന് സമീപം സ്‌കൂൾ കെട്ടിടം, വീടുകൾ, ട്രാൻസ്‌ഫോർമർ, വൈദ്യുതി കമ്പികൾ എന്നിവ സ്ഥിതിചെയ്യുന്നതിനാൽ വെടിക്കെട്ടിനുള്ള സൗകര്യമില്ലെന്ന് ഉത്തരവിൽ പറയുന്നു. പതിനായിരത്തോളം പേർ വെടിക്കെട്ട് കാണാനായി എത്താറുണ്ടെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനം അസാധ്യമാണെന്നും ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള സ്‌ഫോടകവസ്തു ലൈസൻസ്, പെസോ ലൈസൻസ് വിവരങ്ങൾ, ഇൻഷുറൻസ് എന്നിവ ഹാജരാക്കാൻ അപേക്ഷകർക്കും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വെടിക്കെട്ടിന് അനുമതി നിഷേധിക്കുന്നതെന്ന് എ.ഡി.എം റെജി പി. ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.