സമൂഹത്തെ അറിയാനും വിദ്യാഭ്യാസം ഉപയോഗിക്കണം- ടി.എൻ. പ്രതാപന്‍ എം.പി

പാടൂർ: അക്കാദമിക നേട്ടത്തിന് മാത്രമല്ല സമൂഹത്തെ അറിയാനും യഥാർഥ ജീവിത്തെ തിരിച്ചറിയാനും വിദ്യാഭ്യാസം ഉപയോഗിക്കേണ്ടതാണന്ന് ടി.എൻ. പ്രതാപന്‍ എം.പി. പാടൂർ അലിമുൽ ഇസ്ലാം ഹയർ സെക്കൻഡിറി സ്കൂളിൻെറ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെയും ഗുരുക്കന്‍മാരേയും സ്‌നേഹിക്കുകയും പേരും, വസ്ത്രവും, മതവും നോക്കാതെ സഹപാഠികളെ കൂടപ്പിറപ്പായി പരിഗണിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്നും എം.പി പറഞ്ഞു. പി.ടി.എ പ്രസിഡൻറ് പി.വി. അലി അധ്യക്ഷത വഹിച്ചു. മാഗസിൻ കവി വയലാര്‍ ശരത്ചന്ദ്രവർമ പ്രകാശനം നിർവഹിച്ചു. ഹരിത വിദ്യാലയം പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. വിരമിച്ച 40 അധ്യാപകരെയും വിവിധ മേഖലകളിലായി ദേശീയ സംസ്ഥാന തലങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ 40 വിദ്യാർഥികളെയും ആദരിച്ചു. പ്രധാനാധ്യാപകന്‍ ടി.സി. സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പൽ ക്യാപ്റ്റന്‍ കെ.വി. ഫൈസല്‍, പി.ടി.എ വൈസ് പ്രസിഡൻറ് അല്‍താഫ് തങ്ങള്‍, സ്റ്റാഫ് സെക്രട്ടറി പി.എം. മുഹ്‌സിന്‍, പ്രോഗ്രാം കണ്‍വീനര്‍ ജീല ബീഗം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.