പൗരത്വ നിയമത്തിനെതിരെ മതേതര കൂട്ടായ്മ

തൃശൂർ: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റി മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ അനിൽ പൊറ്റേക്കാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ കെ.ആർ. ഗിരിജൻ, എം.പി. വിൻസൻെറ്, എം.എ. റഷീദ്, കെ.വി. സെബാസ്റ്റ്യൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ബി. ശശിധരൻ, എ.ഐ. തോമസ്, ഉണ്ണി വിയ്യൂർ, രാജൻ ജെ. പല്ലൻ, ഡോ. നിജി ജെസ്റ്റിൻ, രാജേന്ദ്രൻ അരങ്ങത്ത്, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷണൻ, ജോൺ ഡാനിയേൽ, അഡ്വ. സുബി ബാബു, ഷാജി കോടങ്കണ്ടത്ത് എന്നിവർ സംസാരിച്ചു. ഐ.പി. പോൾ സ്വാഗതവും കെ. ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.