പൗരത്വ നിയമ ഭേദഗതി: സംയുക്ത പ്രക്ഷോഭവുമായി ദേശമംഗലം ഗ്രാമപഞ്ചായത്ത്​; സർവകക്ഷി യോഗം ചേർന്നു; ജനുവരി 12ന്​ പ്രതിഷേധ റാലി

ദേശമംഗലം: പൗരത്വ നിയമ ഭേദഗതിെക്കതിരെ സംയുക്ത പ്രക്ഷോഭവുമായി ദേശമംഗലം ഗ്രാമപഞ്ചായത്തും. വിവിധ സംഘടനകളെ ഒരുമിച്ചുചേർത്ത് ജനുവരി 12ന് പ്രതിഷേധ റാലിയും സമ്മേളനവും നടത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള വിളിച്ചുചേർത്ത സർവകക്ഷി യോഗം തീരുമാനിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എസ്. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ടി.എസ്. മമ്മി, ശരിധരൻ കരയിൽ, സക്കീർ ഹുസൈൻ, പ്രേമൻ, മുഹമ്മദ് കുട്ടി, പി.ഐ. ഷാനവാസ്, കെ. ജയരാജൻ, കെ.എ. ഉമ്മർ, കെ. കുഞ്ഞി വാപ്പു, സൈതലവി വട്ടത്തറ, ബാദുഷ അൻവരി എന്നിവർ സംസാരിച്ചു. ഷെഹീർ ദേശമംഗലം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. റസാഖ് മോൻ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.എൻ. സുധ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.