എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ഇടം സാംസ്കാരിക വേദിയും കിടങ്ങൂർ ജ്ഞാനോദയം ഗ്രന്ഥശാലയും സംയുക്തമായി 'ഇന്ത്യൻ ഭരണഘടനയും പൗരത്വ ഭേദഗതി നിയമവും' വിഷയത്തിൽ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് കെ.കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എൻ. പ്രശാന്ത് വിഷയാവതരണം നടത്തി. എൻ.എസ്. സത്യൻ, സി.എം. അബ്ദുല്ല, കെ. വിജയൻ, കെ.കെ. പ്രദീപ് ദാസ്, കെ.ബി. അനിൽ, കെ.എം. നിഷാദ് എന്നിവർ സംസാരിച്ചു. കെ.ബി. സനാൻ ഭരണഘടന ആമുഖം വായിച്ചു. എം.വി. രാജു ഗാനം ആലപിച്ചു. കിടങ്ങൂർ യുവജന കൂട്ടായ്മ കൺവീനർ പി.എസ്. ഹംസദ് സുഫൈദ് സ്വാഗതവും കിടങ്ങൂർ പാടശേഖരസമിതി പ്രസിഡൻറ് ഇ.എം. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. പ്രതിഭകളെ അനുമോദിച്ചു എരുമപ്പെട്ടി: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കല, കായിക പ്രതിഭകളെ അനുമോദിച്ചു. കേരള കലാമണ്ഡലം കൽപിത സർവകലാശാല നിർവാഹകസമിതി അംഗവും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗവുമായ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനിത വിൻസൻറ്, സ്കൂൾ കലാവേദി ചെയർമാൻ റഷീദ് എരുമപ്പെട്ടി, വായനശാല വൈസ് പ്രസിഡൻറ് കെ.എം. അഷറഫ്, സെക്രട്ടറി സൗമ്യ യോഗേഷ്, എം.കെ. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.