കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന സമാപനം സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് എസ്. ഹരീഷ് പങ്കെടുക്കും. ഞയാറാഴ്ച കഥാ സംവാദവും ചിത്രരചന മത്സരവും നടന്നു. കൊടുങ്ങല്ലൂരിൻെറ സാഹിത്യ പരമ്പര്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കാലിക്കറ്റ് സർവകലാശാല സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. സി. രാജേന്ദ്രൻ പ്രഭാഷണം നടത്തി. ടി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഷറഫ് സാബാൻ സംസാരിച്ചു. ലുഷൻ എഴുതി പി.പി.കെ. പൊതുവാൾ വിവർത്തനം ചെയ്ത കാട്ടുപുല്ല് എന്ന പുസ്തകം ഡോ. സി. രാജേന്ദ്രൻ എൻ. കലാധരന് നൽകി പ്രകാശനം ചെയ്തു. വി. മനോജ് സ്വാഗതവും അഡ്വ. കാരൂർ നന്ദകമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.