ചെറുതുരുത്തി: പൗരത്വ ഭേദഗതി ബിൽ ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. അകമലയിൽ വെച്ച് ബിൽ പകർപ്പ് കത്തിച്ചശേഷം കുടത്തിൽ ചാരവുമായി പ്രതിഷേധ പ്രകടനത്തോടെ എത്തിയാണ് ഭാരതപ്പുഴയിൽ നിമജ്ജനം ചെയ്തത്. അകമലയിൽനിന്നും ആരംഭിച്ച ലോങ് മാർച്ച് പതാക കൈമാറി അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ മണ്ഡലംബ വൈസ് പ്രസിഡൻറ് പി.ഐ. ഷാനവാസ്, ചേലക്കര മണ്ഡലം പ്രസിഡൻറ് ശിവൻ വീട്ടിക്കുന്ന്, വൈസ് പ്രസിഡൻറ് വിനോദ് ചേലക്കര എന്നിവർ ജാഥാക്യാപ്റ്റന്മാരായി. ചെറുതുരുത്തിയിൽ നടന്ന സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത്, സെക്രട്ടറിമാരായ ഇ. വേണുഗോപാല മേനോൻ, ജോണി മണിച്ചിറ, കുമാർ, എൻ.എസ്. വർഗീസ്, പി. സുലൈമാൻ, ഒ.യു. ബഷീർ, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.എ. ജസീൽ, മോജു മോഹൻ, കെ.കെ. ഫസലു, പ്രദീപ് നമ്പിയത്ത്, രാഹുൽ സൂര്യൻ, മനോജ് തൈക്കാട്ട്, മഹേഷ് വെളുത്തേടത്ത്, പ്രസാദ് ആറ്റൂർ, റഫീഖ് പാറപ്പുറം, മുസ്തഫ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.