മമതയുമായി വേദി പങ്കിടില്ല യെച്ചൂരി പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ, പൗരത്വ രജിസ്റ്റർ എന്നിവയെ എതിർക്കുന്നുണ്ടെങ്കിലും ബംഗാളിൽ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന മുഖ്യമന്ത്രി മമത ബാനർജിയുമായി വേദി പങ്കിടില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മമതയുടെ ഭരണത്തിൽ സി.പി.എമ്മിൻെറ 278 പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പേരെ ജാമ്യമില്ല വകുപ്പുപ്രകാരം തുറുങ്കിലടച്ചു. ബംഗാളിൽ ജനാധിപത്യം കശാപ്പുചെയ്തതിൻെറ പ്രധാന ഉത്തരവാദി മമതയാണ്. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ അവർക്കെതിരായ ജനവികാരമാണ് ബി.ജെ.പിക്ക് ഗുണകരമായത്. എന്നാൽ, പൗരത്വ ഭേദഗതി ഉൾപ്പെടെ വിഷയങ്ങളിലെ പ്രതിഷേധങ്ങൾക്ക് അവരുമായി സി.പി.എം വേദി പങ്കിടുന്നോ ഇല്ലയോ എന്നത് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.