പൗരത്വ ഭേദഗതി നിയമ ശിൽപശാല

തൃശൂർ: കോൺഗ്രസും ഇടതുപക്ഷവും ചേർന്ന് മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് കലാപത്തിന് ശ്രമിച്ചാൽ ബി.ജെ.പി ചെറുത്തുതോൽപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 28, 29, 30 തീയതികളിൽ ജനജാഗ്രത സമ്മേളനങ്ങൾ, ജനുവരി മൂന്ന് മുതൽ 10 വരെ ഗൃഹസമ്പർക്കം, സംവാദസഭകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ല പ്രസിഡൻറ് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗങ്ങളായ കെ.വി. ശ്രീധരൻ, പി.എസ്. ശ്രീരാമൻ, പട്ടികജാതി മോർച്ച ദേശീയ വൈസ് പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ. അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.