സി.കെ.ജിക്ക് ഗാർഡ് ഓഫ് ഓണറോടെ അന്ത്യാഞ്ജലി

തൃപ്രയാർ: സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.കെ.ജി വൈദ്യരുടെ നിര്യാണത്തിൽ തൃപ്രയാറിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. വിനു അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, കെ.വി. പീതാംബരൻ, ജോസ് വള്ളൂർ, ബാലചന്ദ്രൻ വടക്കേടത്ത്, പി.ആർ.എൻ. നമ്പീശൻ, ലാൽ ഊണുങ്ങൽ, പി.കെ. സുഭാഷ്ചന്ദ്രൻ, കെ.എ. ഷൗക്കത്തലി, യു.കെ. ഗോപാലൻ, ശിവൻ മഞ്ചറമ്പത്ത്, കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. പെൻഷൻ വാങ്ങാത്ത സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സി.കെ.ജി. വൈദ്യർ, ജയിൽവാസം അനുഷ്ഠിച്ചിരുന്നെങ്കിലും പെൻഷൻ വാങ്ങാൻ അദ്ദേഹം തയാറായിരുന്നില്ല. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് മൃതദേഹം സംസ്കരിച്ചത്. ആദരസൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. നിരവധി പേർ പരേതന് ആദരാഞ്ജലിയർപ്പിക്കാൻ വസതിയിലെത്തിയിരുന്നു. വൈദ്യരുടെ നിര്യാണത്തിൽ അനുശോചിച്ച് തൃപ്രയാറിലും നാട്ടികയിലും ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ കടകളടച്ച് ഹർത്താൽ ആചരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.