അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല-​െവെദ്യുതി മന്ത്രി എം.എം. മണി

കൊടുങ്ങല്ലൂർ: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് െവെദ്യുതി മന്ത്രി എം.എം. മണി. കൊടുങ്ങല്ലൂർ ചാപ്പാറ സബ്സ്റ്റേഷൻെറ ശേഷി 66 കെ.വിയിൽ നിന്ന് 110 കെ.വിയാക്കി വർധിപ്പിച്ചതിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അതിരപ്പിള്ളി പദ്ധതി തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പരിസ്ഥിതിയെ പറ്റി വലിയ ഉത്കണ്ഠയുണ്ട്. അത് വേണ്ടത് തന്നെ. െവെദ്യുതി എല്ലാവർക്കും വേണം. ഉണ്ണാനും ഉറങ്ങാനും ഒഴിച്ച് കൂടാൻ കഴിയില്ല. എന്നാൽ അതനുസരിച്ച് മനോഭാവത്തിൽ മാറ്റമില്ല. കേന്ദ്ര സർക്കാർ വൻകിട പദ്ധതികൾക്ക് അനുമതി കൊടുക്കുന്നുണ്ട്. ഉപേക്ഷിച്ച പല പദ്ധതികളും നമുക്ക് ആലോചിക്കാവുന്നതാണ്.െസെലൻറ്വാലി പദ്ധതി വലിയ വിവാദമായപ്പോൾ ഉപേക്ഷിച്ചപ്പോൾ കേന്ദ്രം പൂയംകുട്ടി തരാമെന്ന് പറഞ്ഞു. കേന്ദ്ര സർക്കാർ പിന്നീട് മാറി. പൂയംകുട്ടിയുടെ കാര്യത്തിൽ പരിശ്രമം നടത്താമെന്ന ചിന്തയുണ്ടെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളാണ് ലോഡ് ഷെഡിങ് ഉണ്ടാകില്ല, സമ്പൂർണ വൈദ്യുതീകരണം നടത്തുമെന്നെല്ലാം. നാളിതുവരെ വാക്ക് പാലിക്കാൻ കഴിഞ്ഞു. പുതിയ കണക്ഷനെടുക്കാനുണ്ടായ പുലിവാലുകളെല്ലാം അവസാനിപ്പിച്ച് എല്ലാം ഉദാരമാക്കി. കേരളത്തിൻെറ ആവശ്യത്തിനുള്ള മുപ്പത് ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉണ്ടാക്കുന്നത്. ബാക്കിയെല്ലാം പുറത്ത് നിന്ന് വാങ്ങിയാണ് സമ്പൂർണ വൈദ്യുതീകരണമടക്കം നടത്തിയതെന്നും മന്ത്രി പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായ പി. കുമാരൻ, രാജൻ ജോസഫ്, വി.ശിവദാസൻ, ഹണി പീതാംബരൻ, കെ.എസ്. കൈസാബ്, സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, കെ.എം. വിനിത മണിലാൽ, പി.പി.സുഭാഷ്, ശ്രീദേവി തിലകൻ, മല്ലിക സുദാശൻ, എം.പി. ശ്യാം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.