ജാഗി ജോണി​െൻറ മരണം; വിശദ അന്വേഷണം നടത്തുമെന്ന്​ പൊലീസ്

ജാഗി ജോണിൻെറ മരണം; വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് ജാഗി ജോണിൻെറ മരണം; വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് പേരൂർക്കട: സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഗായികയും അവതാരകയുമായ ജാഗി ജോണിൻെറ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്. ഇവരുടെ മൃതദേഹ പരിശോധനയുടെ വിവരങ്ങൾ ചൊവ്വാഴ്ച പൊലീസിന് ലഭിച്ചു. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫോറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ചായിരുന്നു ജാഗി ജോണിൻെറ അപ്രതീക്ഷിത മരണം. തിങ്കളാഴ്ച വൈകീട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പിടിച്ചുതള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ധരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിൻെറ ഗേറ്റ് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. അമ്മ അറിയിച്ചതനുസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങിക്കിടക്കുന്നെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞെന്നാണ് അയൽവാസികളുടെ മൊഴി. മരണം ചൊവ്വാഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്. ടെലിവിഷൻ പരിപാടികളിലൂടെയും യുട്യൂബ് കുക്കറി ഷോകളിലൂടെയും പ്രശസ്തയായിരുന്നു ജാഗി ജോൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.