പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ജനുവരി നാലിന് കോട്ടയം: പൊലീസിൻെറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ പരിധിവിടുന്ന സാഹചര്യത്തിലാണ് എസ്.എച്ച്.ഒമാർ മുതൽ ഡി.ജി.പിവരെയുള്ളവരുടെ യോഗം വിളിച്ചത്. ജനുവരി നാലിന് തൃശൂർ പൊലീസ് അക്കാദമിയിൽ നടക്കുന്ന യോഗത്തിൽ സേനയുടെ പ്രവർത്തനത്തിലുള്ള സർക്കാറിൻെറ അതൃപ്തി മുഖ്യമന്ത്രി അറിയിക്കും. എല്ലാവരും നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന കർശന നിർദേശവും ആഭ്യന്തര വകുപ്പ് നൽകയിട്ടുണ്ട്. പിണറായി മുഖ്യമന്ത്രിയായശേഷം എസ്.എച്ച്.ഒമാർ മുതൽ ഡി.ജി.പിവരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത് ഇത് രണ്ടാംതവണയാണ്. ആദ്യയോഗം ചുമതലയേറ്റ് മൂന്നാംമാസത്തിലായിരുന്നു. നെടുങ്കണ്ടം ഉരുട്ടിക്കൊലക്ക് ശേഷം ഡിവൈ.എസ്.പി മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചിരുന്നു. എന്നാൽ, സേനയുടെ പ്രവർത്തനത്തിൽ സർക്കാർ പൂർണ തൃപ്തരല്ലെന്ന സൂചനയാണ് യോഗം വീണ്ടും വിളിക്കുന്നതിലൂടെ വ്യക്തമാകുന്നത്. പൊലീസിൻെറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതടക്കം നിരവധി നിർദേശങ്ങൾ അന്നത്തെ യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. എന്നിട്ടും പരാതികൾ വ്യാപകമായത് അടിയന്തര യോഗം വിളിക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചെന്നാണ് സൂചന. സേനക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ സർക്കാറിൻെറ പ്രതിച്ഛായയെപ്പോലും ബാധിച്ചുവെന്ന വിലയിരുത്തലും ആഭ്യന്തരവകുപ്പിനുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ഒരുവർഷം മാത്രം ബാക്കിനിൽെക്ക യോഗത്തിന് പ്രാധാന്യമേറെയാണ്. പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുേമ്പാൾ പൊലീസിൻെറ ഭാഗത്തുനിന്ന് കൂടുതൽ ഫലപ്രദമായ ഇടപെടൽ വേണമെന്നും സർക്കാർ ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.