ഗുരുവായൂർ: ഞായറാഴ്ച രാത്രി എട്ടോടെ ഇരിങ്ങപ്പുറം നാലുകണ്ടം സൻെററിലെ മരക്കമ്പനിക്ക് സമീപമുണ്ടായ . കോട്ടപ്പടി സ്വദേശി തേക്കത്ത് ഉണ്ണികൃഷ്ണനാണ് (29) പരിക്കേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇരിങ്ങപ്പുറം സ്വദേശികളായ പുന്ന വീട്ടിൽ വിപിൻ (38), പണിക്കശേരി പ്രകാശൻ (47) എന്നിവർ ചേർന്ന് മരവടികൾകൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജിലെ വൻെറിലേറ്ററിലാണ്. പ്രതികളായ വിപിനെയും പ്രകാശനെയും പൊലീസ് അറസ്റ്റ് ചെയ്തു. സി.ഐ കെ.സി. സേതു, എസ്.ഐമാരായ കെ.സി. രതീഷ്, കെ.എ. ഫക്രുദ്ദീൻ, എ.എസ്.ഐ സുകുമാരൻ, സീനിയർ സി.പി.ഒമാരായ എം.ആർ. സജീവ്, പ്രശാന്ത്, സി.പി.ഒമാരായ കെ.എച്ച്. അബുതാഹിൽ, വിജുൽ, ജസ്റ്റിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മഹാദേശ പൊങ്കാല ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ചെറുതാലപ്പൊലിയുടെ ഭാഗമായുള്ള മഹാദേശ പൊങ്കാല വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴിന് തുടങ്ങും. ഗുരുവായൂര്‍ മുൻ മേല്‍ശാന്തി കക്കാട് ദേവദാസ് നമ്പൂതിരി, തിരുവെങ്കിടാചലപതി ക്ഷേത്രം മേല്‍ശാന്തി ഭാസ്‌കരന്‍ നമ്പൂതിരി എന്നിവർ കാര്‍മികരാകും. കോട്ടപ്പടി സന്തോഷ് മാരാരുടെ മേളം, ഗുരുവായൂര്‍ മുരളിയുടെ നാഗസ്വരം, മാതൃസമിതിയുടെ ഭജന എന്നിവയുണ്ടാകും. ബാലന്‍ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവന്‍ കണിച്ചാടത്ത്, ടി. ഹരി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.