തൃപ്രയാർ: ആല-ചേറ്റുവ മണപ്പുറം ബീച്ച് ഫെസ്റ്റിവലിൻെറ കൊടിയേറ്റം കഴിമ്പ്രം ബീച്ചിൽ എ.യു. രഘുരാമപ്പണിക്കർ നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. സുഭാഷിണി, ജനറൽ കൺവീനർ പി.എസ്. ഷജിത്ത്, കോഒാഡിനേറ്റർ വി.ആർ. ബാബു, ട്രഷറർ എൻ.പി. രാജൻ, പി.ആർ. താരാനാഥൻ എന്നിവർ സംസാരിച്ചു. കവി കുഞ്ഞുണ്ണി മാഷുടെ സ്മാരകത്തിൽനിന്ന് രക്ഷാധികാരി കെ.വി. മോഹനൻ കൈമാറിയ പതാക നിരവധി അത്‌ലറ്റുകളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോെട ഫെസ്റ്റിവൽ നഗരിയിൽ എത്തിച്ചു. തുടർന്ന് ഫെസ്റ്റിവൽ നഗരിയിൽ സംസ്ഥാനതല വനിതകളുടെ ബീച്ച് വോളിബാൾ അരങ്ങേറി. പി.ആർ. താരാനാഥൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.