ഹജ്ജ്: 26,060 അപേക്ഷകർ

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് അപേക്ഷ സ്വീകരണം പൂര്‍ത്തിയായി. തിങ്കളാഴ്ച വരെ 26,060 ഓണ്‍ലൈന്‍ അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ നേരിട്ട് അവസരം ലഭിക്കുന്ന 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 1085 അപേക്ഷകരാണുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ മെഹ്റമില്ലാത്തവരുടെ കാറ്റഗറിയില്‍ 1733 പേരും ജനറല്‍ വിഭാഗത്തില്‍ 23,242 പേരുമുണ്ട്. ഒക്ടോബര്‍ 10 മുതലാണ് അപേക്ഷ സ്വീകരണം തുടങ്ങിയത്. അപേക്ഷകര്‍ ഗണ്യമായി കുറഞ്ഞതിനാല്‍ തീയതി മൂന്നുതവണ നീട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.