അതിസമ്പന്നമായ ദേശീയതയെ ബി.ജെ.പി തകർക്കുന്നു -വി.ടി. ബൽറാം എം.എൽ.എ

ചെറുതുരുത്തി: ഭാരതത്തിൻെറ അതിസമ്പന്നമായ ദേശീയതയെ തകർത്തെറിയുകയാണ് ബി.ജെ.പി സർക്കാറിൻെറ ലക്ഷ്യമെന്ന് വി.ടി. ബൽറാം എം.എൽ.എ. ഫാഷിസത്തിൻെറ വക്താക്കളായ ബി.ജെ.പിക്ക് ശത്രുക്കളെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമസ്ത തലപ്പിള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഷൊർണൂർ മുനിസിപ്പാലിറ്റി, തിരുമിറ്റക്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ മഹല്ലുകളും റാലിയിൽ കണ്ണികളായി. ആറംങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ കണ്ണികളായി. മതേതരത്വ സംഗമം പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത താലൂക്ക് പ്രസിഡൻറ് പി.വൈ. ഇബ്രാഹിം അൻവരി അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം, സ്വാലിഹ് അൻവരി ചേകന്നൂർ എന്നിവർ വിഷായാവതരണം നടത്തി. ബഷീർ ഫൈസി ദേശമംഗലം, ഷെഹീർ ദേശമംഗലം, ഓംകാരാശ്രമത്തിലെ സ്വാമി നിഗമാനന്ദ തീർഥപാദർ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ, സമസ്ത താലൂക്ക് ജനറൽ സെക്രട്ടറി ഷിയാസ് അലി വാഫി, എം.ബി. കുത്തിക്കോയ തങ്ങൾ, അബ്ദുല്ല കോയ തങ്ങൾ, അഹമ്മദ് കോയ തങ്ങൾ, കുഞ്ഞി സീതി കോയ തങ്ങൾ, ഷാഹിദ് കോയ തങ്ങൾ, ബാദുഷ അൻവരി, അബൂബക്കർ ബാഖവി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.എസ്. മമ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.