എൻജിനീയർമാരെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതി: വിശദ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം തിരുവനന്തപുരം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ധനം നിറക്കാൻ നിയോഗിച്ച മൂന്ന് എൻജിനീയർമാരെ വ്യാജമായി കഞ്ചാവ് കേസിൽ കുടുക്കിയെന്ന പരാതിയിൽ വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമീഷണർക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദേശം നൽകി. കഴിഞ്ഞ ജൂൺ 15നാണ് എൻജിനീയർമാരുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെത്തിയതായി കാണിച്ച് എക്സൈസ് കേസെടുത്തത്. തെറ്റുചെയ്തവരെ സംരക്ഷിക്കുകയോ തെറ്റായ രീതിയിലുള്ള പ്രവർത്തനങ്ങൾ മറച്ചുപിടിക്കുകയോ ചെയ്യുന്ന ഒരു നിലപാടും സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.