പ്രീപ്രൈമറി കലോത്സവം

എരുമപ്പെട്ടി: കുട്ടഞ്ചേരി ഗവ. എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികളുടെ കലോത്സവം മുകുളം 2019 ഭാരതീയ ദലിത് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വീനിത രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.സി. ബിനോജ് അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിലെ സ്റ്റേജിതര മതസരങ്ങൾ പ്രധാനാധ്യാപിക ജോളിയമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ചൈതിക് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസി പോൾ, പ്രീതി ഷിജു, പ്രസീദ ശശിധരൻ, പി.ടി.എ പ്രസിഡൻറ് കെ.എ. മനോജ്, എം.പി.ടി.എ പ്രസിഡൻറ് ശ്രീജ രതീഷ്, എസ്.എം.സി ചെയർപേഴ്സൻ ആശ കൃഷ്ണൻ, ഒ.എസ്.എ ചെയർമാൻ ഷൈബു, കെ. ശാരദാമ്മ, ശിവപ്രകാശ്, രവീന്ദ്രൻ, അധ്യാപകരായ ശ്രീജാഭായി, ബ്രൈറ്റി, സരിത, വർഷ, അരുൺ എന്നിവർ സംസാരിച്ചു. ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന എരുമപ്പെട്ടി: ഹെൽത്തി കേരളയുടെ ഭാഗമായി എരുമപ്പെട്ടി ഗവ. സ്കൂൾ പരിസരത്തെ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നീ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉേദ്യാഗസ്ഥർ പരിശോധന നടത്തി. 20 കടകളിൽ നടത്തിയ പരിശോധനയിൽ പുകവലി നിരോധിത ബോർഡ്‌ ഇല്ലാത്ത രണ്ടു ഷോപ്പിന് ഫൈൻ ഈടാക്കി. എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത്‌ സൻെറർ ഹെൽത്ത്‌ സൂപ്പർവൈസർ പി. പ്രകാശൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. സുധി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ. രാംകുമാർ, കെ.എസ്. ജയൻ, പി.എച്ച്. ഷാഹിന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.