പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ പ്രകടനം നടത്തി

അണ്ടത്തോട്: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പുന്നയൂർക്കുളം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ജില്ല വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ്‌, മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് എ.കെ. മൊയ്തുണ്ണി, സെക്രട്ടറി കെ.എച്ച്. ആബിദ്, വി. മായിൻ കുട്ടി, അഷ്‌റഫ്‌ ചാലിൽ, ഫാറൂഖ് ചോലയിൽ, ഹുസൈൻ വലിയകത്ത് എന്നിവർ നേതൃത്വം നൽകി. എടക്കഴിയൂരിൽ ബഹുജനറാലി ഇന്ന് ചാവക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച്ച എടക്കഴിയൂരിൽ ബഹുജന റാലി നടത്തും. എടക്കഴിയൂർ, അകലാട്, അവിയൂർ, കിറാമൻകുന്ന് മഹല്ല് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി. വെള്ളിയാഴ്ച വൈകീട്ട് നാലിന് അകലാട് ഖാദിരിയ പള്ളി പരിസരത്തുനിന്ന് ആരംഭിക്കും. എടക്കഴിയൂർ മഹല്ല് കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച് മംഗല്യ മുഹമ്മദ് ഹാജി, കമറു അകലാട്, അഷറഫ് ഹാജി, എ.വി. മുഹമ്മദ് അൻവർ, കെ.വി. മൊയ്തുട്ടി ഹാജി, കെ.കെ. ഹംസകുട്ടി, വി. സിദ്ദീഖ് ഹാജി, അബൂബക്കർ ഖാസിമി, ഐ. മുഹമ്മദലി, ഇ.വി. മുഹമ്മദലി, റാഫി അവിയൂർ, അസീസ് പുളിക്കുന്നത്ത്, പി. ഹംസ ഹാജി, നാസർ കല്ലിങ്ങൽ, എം.വി. ഷക്കീർ, സി. ശറഫുദ്ദീൻ, അഷ്റഫ് അകലാട്, ജാഫർ എടക്കഴിയൂർ, കെ.സി. ഹംസക്കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.