പഴഞ്ഞി: എൻ.സി.സിയുടെ ദേശീയ ക്യാമ്പ് ശനിയാഴ്ച പഴഞ്ഞി മാർ ഡയനീഷ്യസ് കോളജിൽ തുടങ്ങും. രാജ്യത്തെ വിവിധ കലാലയങ്ങളിൽ നിന്നായി 600 കേഡറ്റുകളാണ് 12 ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. യോഗയും ആയുധ അഭ്യാസങ്ങളും കരസേനയുടെ തന്ത്രങ്ങളും പഠിപ്പിക്കാനായി അമ്പത് പട്ടാള ഉദ്യോഗസ്ഥരും ക്യാമ്പിലുണ്ട്. കേരളത്തെ കൂടുതൽ മനസ്സിലാക്കാൻ സ്ഥലസന്ദർശനവും ഉണ്ട്. എൻ.സി.സി എറണാകുളം ഗ്രൂപ്പിൻെറ നിയന്ത്രണത്തിൽ 24 കേരള ബറ്റാലിയനാണ് ക്യാമ്പിൻെറ നടത്തിപ്പ്. കേണൽ ജോസഫ് ആൻറണിയാണ് കമൻഡിങ് ഓഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.