വടക്കാഞ്ചേരി: ഒരുക്കുമെന്ന് അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്ക് ബാങ്ക് ഭാരവാഹികൾ അറിയിച്ചു. 21 മുതൽ 31 വരെ രാത്രി 11 വരെയാണ് നിലാചന്തമെന്ന് പേരിട്ട മേള നടക്കുന്നത്. കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും കേക്ക് ഫെസ്റ്റ്, അമ്പതു ശതമാനം വിലക്കുറവിൽ വിവിധ തുണി തരങ്ങൾ, ഇറച്ചി, മത്സ്യം എന്നിവക്ക് പ്രത്യേക വിഭാഗം, പച്ചക്കറികൾക്കും, പലചരക്ക് സാധനങ്ങൾ, കോഫിയുടെ രുചി ഭേദങ്ങളുമായി ഗ്രീൻ കഫേ എന്നിവ ഉൾപ്പെടുത്തി. ദിവസവും നറുക്കെടുപ്പ് സമ്മാനങ്ങളും നൽകും. പലിശക്കാരെ ഒഴിവാക്കുന്നതിൻെറ ഭാഗമായി മുറ്റത്തെ മുല്ല പദ്ധതി ശനിയാഴ്ച തുടങ്ങുമെന്ന് ബാങ്ക് പ്രസിഡൻറ് എം.ആർ. ഷാജൻ, വൈസ് പ്രസിഡൻറ് കെ.ആർ. ഉദയൻ, സെക്രട്ടറി ടി.ആർ. രാജൻ, ഗ്രീൻ മൈത്രി മാനേജർ സി.എൽ. തോമസ് എന്നിവർ അറിയിച്ചു. 2020 ലെ കലണ്ടർ പ്രകാശനം വി. മുരളി, ടി.എൻ. കേശവൻ, അജീഷ് കർക്കിടകത്ത്, കെ. കൃഷ്ണകുമാർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.