വ്യാപാരോത്സവം: 23ന്​ രാത്രി റൗണ്ടിൽ ഗതാഗതം ഒഴിവാക്കും

തൃശൂർ: ഹാപ്പിഡെയ്സ് തൃശൂർ വ്യാപാരോത്സവത്തിൻെറ ഭാഗമായി ഈ മാസം 23ന് പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും നഗരത്തിൽ പ്രത്യേകം സൗകര്യം ഒരുക്കും. അന്ന് വൈകീട്ട് 5.30 മുതൽ രാവോളം സ്വരാജ് റൗണ്ടിലെ ഗതാഗതം പൂർണമായും ഒഴിവാക്കി നഗരത്തിൻെറയും റൗണ്ടിൻെറയും രാത്രി സൗന്ദര്യവും ദീപലാങ്കാരങ്ങളും ഷോപ്പിങ് അനുഭവങ്ങളും അറിയാനുള്ള സൗകര്യമാണ് ജില്ല ഭരണകൂടവും തൃശൂർ കോർപറേഷനും വ്യാപാര സമൂഹവും ചേർന്നൊരുക്കുന്നത്. സ്ഥിരം കലാപരിപാടികൾക്ക് പുറെമ തെരുവ് കലാരൂപങ്ങൾ, മാജിക് ഷോ തുടങ്ങിയവ അന്ന് റൗണ്ടിന് ചുറ്റും അരങ്ങേറും. വാഹനത്തിരക്കില്ലാതെ റൗണ്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്നതാണ് അന്ന് രാത്രിയുടെ പ്രത്യേകത. സാമൂഹികനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, ചേംബർ ഓഫ് കോമേഴ്സ്, വീൽചെയർ അസോസിയേഷൻ, നഗരത്തിലെ മറ്റ് സാമൂഹികക്ഷേമ സംഘടനകൾ, സന്നദ്ധ സംഘടനകൾ, വിവിധ തൊഴിലാളി സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രത്യേക രാവ് സംഘടിപ്പിക്കുക. അന്ന് നഗരം കാണാൻ എത്തുന്നവർക്ക് ചേംബർ ഓഫ് കോമേഴ്സിൽ പേര് രജിസ്റ്റർ ചെയ്യാം. വിലാസം: ചേംബർ ഓഫ് കോമേഴ്സ് പാലസ് റോഡ്, തൃശൂർ 20. ഫോൺ: 0487 2331091, 2331236, 9447088201. 23ന് വൈകീട്ട് നഗരത്തിലെത്തുന്ന, നടക്കാൻ പ്രയാസമുള്ളവർക്കായി റൗണ്ട് ചുറ്റാൻ പ്രത്യേക തുറന്ന വാഹനം ഏർപ്പെടുത്താൻ ആലോചനയുണ്ടെന്ന് കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.