ചെറുതുരുത്തി: ചീരക്കുഴി കനാൽ സംരക്ഷണത്തിന് ലക്ഷങ്ങൾ െചലവഴിച്ചതായി അധികൃതർ അവകാശപ്പെടുമ്പോഴും മാലിന്യം ഒഴിയാതെ കനാൽ. ഇരട്ടക്കുളം-ചെറുതുരുത്തി ഗവ. എൽ.പി സ്കൂൾ, നെടുമ്പുര റോഡ് മേഖലയിലാണ് കനാൽ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിട്ടുള്ളത്. വൃത്തിയാക്കൽ പ്രവൃത്തി ചെറുതുരുത്തി പ്രദേശത്ത് നടത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ, ചീരക്കുഴി മുതൽ ദേശമംഗലം കൊണ്ടയൂർവരെ 40 കിലോമീറ്റർ കനാലിൻെറ അറ്റകുറ്റപ്പണി ചളികോരൽ ഉൾപ്പെടെ നടത്തി എന്നാണ് അധികൃതരുടെ നിലപാട്. കാർഷികാവശ്യത്തോടൊപ്പം, കുടിവെള്ളവും ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. കമീഷൻ ചെയ്തതിന് ശേഷം കനാലിൽ ഒരു പണിയും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തിൽ തകർന്ന ചീരക്കുഴി ഡാമിൽ ലക്ഷങ്ങൾ െചലവിട്ട് അറ്റകുറ്റപ്പണി നടത്തുമ്പോൾ പണം തട്ടാനുള്ള വെള്ളാനയായി ഡാം മാറുകയാണെന്ന പരാതിയും ശക്തമാണ്. മാലിന്യം കനാലിലേക്ക് വലിച്ചെറിയുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പുതുശ്ശേരി കരുവാൻപടി കൂട്ടുകൃഷി സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.