അധ്യാപകരെ നിരന്തരമായി കള്ളക്കേസുകളിൽ കുടുക്കുന്നു- കെ.പി.എസ്.ടി.എ

തൃശൂർ: ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്ന അധ്യാപകർക്കെതിരെ രാഷ്്ട്രീയ സമ്മർദങ്ങൾക്കടിപ്പെട്ട് കള്ളക്കേസുകൾ എടുക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ തൃശൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.ചേർപ്പ് ഉപജില്ല ആസ്ഥാനത്തും എസ്.എസ്.കെയുടെ ജില്ല ഓഫിസിന് മുന്നിലും മാതൃകാപരമായി പ്രതിഷേധിച്ച നിരവധി അധ്യാപകർക്കെതിരെ കള്ളക്കേസുകൾ എടുത്തത് പിൻവലിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സംഘടന അറിയിച്ചു. പി.ജെ. ബിജു അധ്യക്ഷത വഹിച്ചു. ടി. കൃഷ്ണകുമാർ, സ്്റ്റാർലിൻ ഷിൻെറാ, എ.എം. ജെയ്സൺ, പി.കെ. ജയപ്രകാശ്, വി. സുകുമാരൻ, എ. ആനന്ദൻ, മെർളി ജോസഫ്, കെ. സുനിത, എ.എസ്. രവീന്ദ്രൻ, ആേൻറാ പോൾ, കെ.ജെ. ഡേവീസ്, ഷിജോ ഡേവീസ്, കെ.ജെ. സെബി, പി.ഡി. വിൻെസൻറ്, എം.കെ. സൈമൺ, ജോബി ബെൻസ്, എം.ജെ. ജോഷി, വഹീദ ബാനു, ജെസ്ലിൻ ജോർജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.