വർണാഭമായി വിളംബര ഘോഷയാത്ര തൃശൂർ: പുതുവർഷവും, ക്രിസ്മസ് രാവുകളും നിറയുന്ന ഒരു മാസക്കാലം തൃശൂരിന് 'ഹാപ്പി ഡേയ്സ്' സമ്മാനിക്കുന്ന രാത്രികാല വ്യാപാരോൽസവത്തിന് ഞായറാഴ്ച തുടക്കം. ശനിയാഴ്ച വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ വ്യാപാരോൽസവത്തിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിൻെറ വരവറിയിച്ച് നഗരത്തിൽ വർണാഭമായ വിളംബരഘോഷയാത്ര നടന്നു. മന്ത്രി വി.എസ്.സുനിൽകുമാറിൻെറയും ഫെസ്റ്റിവൽ ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ചേംബർ സെക്രട്ടറി ടി.ആർ വിജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി.അബ്ദുൽ ഹമീദ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, കൗൺസിലർമാരായ എം.എസ്. സമ്പൂർണ, കെ.മഹേഷ് എന്നിവരും വ്യാപാരി നേതാക്കളായ സുഷമ നന്ദകുമാർ,സി.എ.സലിം, എൻ.ഐ. വർഗീസ്, എം. ആർ . ഫ്രാൻസിസ്, ടി.എ ശ്രീകാന്ത്, വർഗീസ് മാളിയേക്കൽ തുടങ്ങിയവരും നയിച്ച ഘോഷയാത്രയിൽ ചലിക്കുന്ന റോബോട്ടുകളുടെ അകമ്പടിയോടെ കഥകളി വേഷവും ചെണ്ടമേളവും ശിങ്കാരിമേളവും, തെയ്യം, തിറ, കാവടികളും ആകർഷകമായി. ഫെസ്റ്റിവലിനെ വരവേറ്റ് തൃശൂർ നഗരി ദീപാലംകൃതമായി. ഇനിയുള്ള ഒരു മാസം തൃശൂരിന് ഉൽസവകാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.