എരുമപ്പെട്ടി: സ്നേഹിത കോളിങ് ബെൽ പദ്ധതി ലോകത്തിന് മാതൃകയാണെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പദ്ധതിയുടെ കടങ്ങ ോട് പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങൾക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാൻ പൊതുജനങ്ങൾക്ക് പങ്കുണ്ട്. സമൂഹമേറ്റെടുക്കേണ്ട ചുമതലയാണ് കുടുംബശ്രീ മികച്ച രീതിയിൽ എറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ അധ്യക്ഷത വഹിച്ചു. പിന്തുണ സ്വീകർത്താവായ തെരുവത്ത് വീട്ടിൽ പാത്തുണ്ണിയുമ്മയെയും മഹാലക്ഷ്മി അയൽകൂട്ടം പ്രവർത്തകരേയും ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ദിവ്യ ഗിരീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.വി. ജ്യോതിഷ്കുമാർ പദ്ധതി വിശദീകരിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുമതി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം കല്യാണി എസ്. നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. സിമി, അഡ്വ.കെ.എം. നൗഷാദ്, ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്തംഗം എ.എം. മുഹമ്മദ് കുട്ടി, വാർഡ് അംഗം ലിബിൻ കെ. മോഹൻ എന്നിവർ സംസാരിച്ചു. കുളത്തിൽ കുഴഞ്ഞുവീണ സ്ത്രീയുടെ ജീവൻ രക്ഷിച്ച വിദ്യാർഥികൾക്ക് അനുമോദനം എരുമപ്പെട്ടി: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ സ്ത്രീയുടെ ജീവൻ രക്ഷിച്ച വിദ്യാർഥികളെ തോന്നല്ലൂർ ഗ്രാമം അനുമോദിച്ചു. അഞ്ചാം ക്ലാസുകാരി ഹനന്യയും ആറാം ക്ലാസുകാരായ കൃഷ്ണനാഥും അനന്തനും ധീരതക്കുള്ള ഉപഹാരം ഏറ്റുവാങ്ങി. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി.കെ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി എ.എസ്.ഐ സുഭാഷ്, കുന്നംകുളം ഫയർ സ്‌റ്റേഷൻ ലീഡിങ് ഫയർമാൻ ബി. ശ്രീകുമാർ, റിട്ട.മേജർ ജോസഫ് എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ എൻ.എ. രാജി സ്വാഗതവും വി.എസ്. ഭാസ്കരൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോന്നല്ലൂർ ബാലനരസിംഹമൂർത്തി ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ തോന്നല്ലൂർ കരുവാൻ വീട്ടിൽ ദാസൻെറ ഭാര്യ ലളിത കുഴഞ്ഞ് വീണത്. ഒപ്പമുണ്ടായിരുന്ന ഹനന്യ ലളിതയുടെ കാലിൽ പിടിച്ച് നിന്ന് നിലവിളിച്ചതോടെ കുളത്തിൽ കുളിച്ചു കൊണ്ടിരുന്ന കൃഷ്ണനാഥും അനന്തനും എത്തി ഇവരെ കരക്കു കയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.