മുൻ ജീവനക്കാരിയെ കൈയേറ്റം ചെയ്​ത സംഭവം: 'പ്രതി' ​സ്​​േറ്റഷനിലെത്തിയത്​ അക്കാദമി വാഹനത്തിൽ

തൃശൂർ: സെക്രട്ടറിയെ മാറ്റിയിട്ടും ലളിതകലാ അക്കാദമിയെക്കൊണ്ടുള്ള പേരുദോഷം സർക്കാറിന് തീരുന്നില്ല. വിവരാവകാ ശ അപേക്ഷ സമർപ്പിക്കാനെത്തിയ മുൻ ജീവനക്കാരിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ പ്രതിയുമായി അക്കാദമിയുടെ ഔദ്യോഗിക വാഹനത്തിൽ അക്കാദമി ചെയർമാനും പുറത്താക്കിയ സെക്രട്ടറിയുമടക്കമുള്ളവർ പൊലീസ് സ്റ്റേഷനിലെത്തി. പ്രതി ആരെന്നോ? നിലവിലെ ഒരു ജീവനക്കാരിയുടെ മകൻ. സർക്കാർ ഓഫിസ് പരിസരത്ത് സ്ത്രീക്കു നേരെ കൈയേറ്റമുണ്ടായ സംഭവത്തിൽ പൊലീസ് നടപടികളിലേക്ക് കടന്നത് പരാതി നൽകി അഞ്ചാം ദിവസമാണ്. പരാതിക്കാരിയോടും ആരോപിതനോടും ബുധനാഴ്ച സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പ്രതിക്കൊപ്പം അക്കാദമി ചെയർമാനും കഴിഞ്ഞ ദിവസം പുനഃസംഘടനയിൽ ഒഴിവാക്കിയ സെക്രട്ടറിയും ജീവനക്കാരുമടക്കമുള്ളവരും അക്കാദമിയുടെ ഔദ്യോഗിക വാഹനത്തിൽ സ്റ്റേഷനിലെത്തിയത്. അക്കാദമി ഭാരവാഹികളോ ജീവനക്കാരോ ഈ പരാതിയിൽ കക്ഷിയല്ല. എന്നാൽ, അക്കാദമിയുമായി ബന്ധെപ്പട്ട പരാതിയായതിനിലാണ് ഔദ്യോഗിക വാഹനത്തിൽ സ്റ്റേഷനിൽ പോയതെന്ന് ചെയർമാൻ പറഞ്ഞു. വ്യാഴാഴ്ച അക്കാദമിയിലെ സി.സി ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ എത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിൽ എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് എത്തിച്ചിട്ടുള്ളതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ 16നാണ് സംഭവം. കേസ് ആവശ്യത്തിന് വിവരാവകാശ അപേക്ഷ നൽകാനെത്തിയ മുൻ ജീവനക്കാരിയെ ജീവനക്കാരും ഔദ്യോഗിക കസേരയിൽ ഇരുന്ന ജീവനക്കാരനല്ലാത്തയാളും ചേർന്ന് കൈയേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. പൊലീസെത്തിയാണ് ഇവരെ അക്കാദമി മുറ്റത്തുനിന്ന് രക്ഷപ്പെടുത്തിയത്. അതിക്രമത്തിൽ മാനസികമായി തളർന്ന മുൻ ജീവനക്കാരി ചികിത്സയും തേടിയിരുന്നു. അന്ന് വൈകീട്ടുതന്നെ പൊലീസിന് പരാതി നൽകിയെങ്കിലും 20നാണ് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ, വനിത കമീഷനും മുൻ ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്. അക്കാദമി നടപടികളിൽ കടുത്ത അതൃപ്തിയിലാണ് സി.പി.എം നേതൃത്വവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.