തൃശൂര്‍: ജില്ല ഏകദിന നാടകോത്സവം ഡിസംബർ എട്ടിന് സംഗീത നാടക അക്കാദമിയുടെ വിവിധ വേദികളിൽ നടത്തും. ഡിസംബറിൽ എറണാകുളത്തു നടക്കുന്ന നെറ്റ്‌വര്‍ക്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്ടിവിസ്റ്റ് കേരള (നാടക്) എന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൻെറ പ്രചാരണത്തോടനുബന്ധിച്ചാണ് ഏകദിന നാടകോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി. രാവുണ്ണി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍, കുന്നംകുളം, അടാട്ട്, ചേര്‍പ്പ്, മാള മേഖലകളില്‍നിന്നായി 13 നാടകങ്ങള്‍ അരങ്ങേറും. ലിബ്ബ്, ശുദ്ധമദ്ദളം, ഫ്ലക്സ്, നാവടക്ക്, കാലാവസ്ഥ, മരപ്പാവകൾ, മാങ്ങ, ഉച്ചാടനം, മധു മാപ്പ്, സ്വപ്നവേട്ട, പ്രളയ ഭീതി, 100 സിംഹാസനങ്ങൾ എന്നിവയാണ് നാടകങ്ങൾ. ഭരത് മുരളി ഓഡിറ്റോറിയം, ബ്ലാക്ക് ബോക്‌സ്, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ നാടകം അരങ്ങേറും. രാവിലെ 10ന് പ്രഫ. കുമാരവര്‍മ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ഭാരവാഹികളായ ബിന്നി ഇമ്മട്ടി, കെ.ബി. ഹരി, രാജേഷ് നാവത്ത്, ചാക്കോ ഡി. അന്തിക്കാട് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.