പുതിയ കെട്ടിട നിയമത്തിനെതിരെ ലെന്‍സ്‌ഫെഡ് പ്രതിഷേധം

തൃശൂര്‍: പുതിയ കെട്ടിട നിയമം നിര്‍മാണ മേഖലയെ തളര്‍ത്തുന്നതാണെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നേരേത്ത 30 ദിവസത്തിനകം കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന 'ഈസ് ഓഫ് ബിസിനസ്' ഇപ്പോള്‍ പഴയ പടിയിലാണ്. രണ്ട് മാസം കഴിഞ്ഞാലും കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യമാണ് പുതിയ നിയമത്തിലുള്ളതെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. സോമസുന്ദരന്‍ പറഞ്ഞു. ചര്‍ച്ചയില്ലാതെ പുതിയ നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കലക്ടറേറ്റിലേക്ക് ലെന്‍സ്‌ഫെഡ് മാര്‍ച്ച് നടത്തും. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.