പാവറട്ടി: പുതുമനശേരി രൂപവത്കരിച്ചു. വിദ്യാർഥികളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, ലഹരി വസ്തുക്കളുടെ വി ൽപന വ്യാപനം എന്നിവ തടയുക, റോഡ് സുരക്ഷ മാർഗങ്ങൾ പാലിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. പ്രിൻസിപ്പൽ ചെയർമാനായി പാവറട്ടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ, എക്സൈസ് പ്രതിനിധി, സമീപവാസികൾ, രക്ഷാകർതൃ സമിതിയിലെ അംഗങ്ങൾ, അധ്യാപക-വിദ്യാർഥി പ്രതിനിധികൾ എന്നിവരടങ്ങിയതാണ് കമ്മിറ്റി. പ്രിൻസിപ്പൽ നിയാസ് ചിറക്കര അധ്യക്ഷത വഹിച്ചു. പാവറട്ടി എസ്.ഐ കെ.ആർ. റമിൻ പദ്ധതി വിശദീകരിച്ചു. എക്സൈസ് പ്രിവൻറീവ് ഓഫിസർ ഒ.പി. സുരേഷ്കുമാർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ എ. അംബിക നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.